എറണാകുളം : കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ മീറ്റിംഗ് എറണാകുളം പി. ഓ. സി. യിൽ ആരംഭിച്ചു. രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗ് സംസ്ഥാന സെക്രട്ടറി ശ്രീ ഡിക്സൺ മാനിക് സ്വാഗതം ആശംസിച്ചു. KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ
പൊന്നുമുത്തൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാവങ്ങളോട് എപ്പോഴും അനുകമ്പ ഉള്ളവരാകണമെന്നും പിതാവ് പറഞ്ഞു. ഇത് ഒരു വിളിയും ഉൾവിളിയും വെല്ലുവിളിയും ആണ് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ഫാദർ അരുൺ വലിയതാഴത്ത് ആമുഖ പ്രസംഗവും ശ്രീ ജോസ്
മാത്യു ഊക്കൻ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്ന് KLM എന്താണെന്നും അതെന്തിനാണെന്നും എന്ന വിഷയത്തിൽ ശ്രീ ജോയി ഗോതുരുത്ത് ക്ലാസുകൾ നയിച്ചു.കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദീകരാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നു.