“സ്ത്രീകളോടുള്ള അക്രമത്തിനും വിവേചനത്തിനും എതിരായ ആഫ്രിക്കൻ നെറ്റ്‌വർക്ക്” വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും ചേർന്ന് ടാൻസാനിയയിലെ ദാർ എസ് സലാമിൽ വച്ച് ഒരു പ്രായോഗിക പരിശീലന കളരി സംഘടിപ്പിച്ചു.
വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും (WWO) ലിംഗാധിഷ്ഠിത അക്രമങ്ങളോട് പ്രതികരിക്കുന്നതിന് ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരും, മതവിശ്വാസികളുമായ സ്ത്രീ പ്രതിനിധികൾക്ക് ആതിഥേയത്വം വഹിച്ചു. 2023 ജൂലൈ 3 മുതൽ 6 വരെ ടാൻസാനിയയിലെ ദാർ എസ് സലാമിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
മനുഷ്യരാശിയുടെ രക്ഷകനായ യേശു മിശിഹാ ഒരു സ്ത്രീയിൽ നിന്ന് ജനിച്ചതുപോലെ, സ്ത്രീകളില്ലാതെ ലോകത്തിന് രക്ഷയില്ല എന്ന് സമ്മേളനത്തിൽ ടാൻസാനിയ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ഫാ.ഡോ.ചാൾസ് കിറ്റിമ എടുത്തു പറഞ്ഞു. പുനരുത്ഥാനത്തിന് ആദ്യമായി സാക്ഷ്യം വഹിച്ച മഗ്ദലനാമറിയം സ്ത്രീയാണെന്നുള്ള വസ്‌തുതയും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക