മദ്യം വരുത്തുന്ന നഷ്ടക്കണക്കെടുക്കാൻ കമ്മീഷനെ നിയോഗിക്കണം മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി

Date:


കൊച്ചി : മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തയ്യാറാവണമെന്ന് കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു
മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന് പറഞ്ഞവർ ഘട്ടം ഘട്ടമായി മദ്യ വ്യാപനം നടത്തുകയാണ്. ” ലഹരിമുക്തനവകേരള” മല്ല ” ലഹരിയാസക്തനവകേരള”മാണ് സർക്കാർ സൃഷ്ടിക്കുന്നത്. മദ്യത്തിൽ നിന്നുള്ളവരുമാനത്തേക്കാൾ ഏറെ തുക മദ്യം മൂലമുള്ള കെടുതികളെ നേരിടാൻ സർക്കാരിന് ചിലവാകുന്നുണ്ട്. മദ്യ ലഭ്യത കുറച്ചു കൊണ്ട് വന്ന് മദ്യക്കെടുതികളിൽ നിന്ന് ജനത്തെ രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ചാർളി പോൾ തുടർന്നു പറഞ്ഞു പാലാരിവട്ടം ഷാരോൺ മാർത്തോമ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ മോചന ഡയറക്ടർ റവ കെ.പി. സാബു അധ്യക്ഷനായിരുന്നു. റവ ഡോ. സാബു ഫിലിപ്പ്, റവ എബ്രഹാം മാത്യു, റവ അജു എബ്രഹാം, കുരുവിള മാത്യൂസ്, തോമസ് പി വർഗീസ് , അലക്സ് പി ജോർജ് , രാജൻ വി കുര്യൻ ഡോ നിജി സി ഐ,എന്നിവർ പ്രസംഗിച്ചു

മർത്തോമ്മാ സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാ വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. റവ എബ്രഹാം മാത്യു, റവ. അജു എബ്രഹാം, റവ ഡോ സാബു ഫിലിപ്പ് . റവ. കെ പി സാബു ., തോമസ് പി വർഗീസ്, അലക്സ് പി. ജോർജ് , കുരുവിള മാത്യൂസ് എന്നിവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം....

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ....

“സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ കാര്യമല്ല”

സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ...

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....