ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ,
കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.