വില കുത്തനെ കൂടി; സാധാരണക്കാരൻ പെട്ടു!
സംസ്ഥാനമാകെ അടുക്കള ചെലവിന്റെ താളം തെറ്റിച്ച് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില ഇന്ന് 450-ഉം കടന്നു. പൊതിച്ച തേങ്ങയ്ക്ക് കിലോ 75-90 രൂപയിലുമെത്തി.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറക്കേണ്ട അവസ്ഥയിലാണ് ആളുകൾ. കഴിഞ്ഞവർഷം ജൂലായിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 170 രൂപയായിരുന്നു. ഒരു കിലോ തേങ്ങയുടെ വില 32-20.