സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം.
പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി. തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ.