കുറവിലങ്ങാട്: കുറവിലങ്ങാട് ഫൊറോനയിലെ 5 മുതൽ 8 വരെ ജൂണിയർ , 9 മുതൽ 12 വരെ സീനിയർ ക്യാമ്പ് ഏപ്രിൽ 13, 14 തീയതികളിലായി നടത്തപ്പെട്ടു. ഏപ്രിൽ 13 ന് വൈകുന്നേരം 3 മണിക്ക് മേഖലാ പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ ഡയറക്ടർ ഫാ ആന്റണി വാഴക്കാലയിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ലീഷ വർഗ്ഗീസ് സ്വാഗതവും, മേഖലാ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ യോഗത്തിന് നന്ദി പറയുകയും
ചെയ്തു . തുടർന്ന് സൈബർ യുഗത്തിലെ വെല്ലുവിളികളെ നേരിടാനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി എബി ബേബി, വിവിധ ലഹരിയുടെ വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് കോട്ടയം പോലീസ് നാർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശ്രീ മാത്യു പോൾ,
CML സംഘടനയെക്കുറിച്ച് ഡിയാ ഫ്രാങ്ക്സൺ , വ്യക്തിത്വ വികസനം വിവിധ മാർഗ്ഗങ്ങളിലൂടെ ആഷ്മി മരിയ ജോൺ, കുടുബ ബന്ധങ്ങൾ ലിജോ ജോർജ്, ആശയവിനിമയവും സംസ്കാരവും- ജിതിൻ ജോസഫ്, ഡയറക്ടർ, Lane ലാംഗ്വേജ് അക്കാദമി, പ്രാർത്ഥന യുടെ പ്രാധാന്യം- റവ സിസ്റ്റർ മെൽബി SCV, നവ യുഗത്തിലെ ദൈവവിളികൾ – റവ ഫാ ജോസ് കോട്ടയിൽ എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസ്സുകൾ നയിച്ചു.
ലിജോ ടോണി, ജൂബിഷ് ജോർജ്, ജെം മാത്യു, സാവിയോ എമിൽ എന്നിവർ വിവിധങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.