മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. 9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ
പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല ആർക്കും നൽകിയിട്ടില്ല.












