പാലാ: സംസ്ഥാന സർക്കാരിൻറെ പത്തിന പരിപാടിയിൽ ഉൾപ്പെടുത്തി പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് അനുവദിച്ച ഒരു ലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പിന് പാലാ സെൻറ് തോമസ് കോളേജിൽനിന്നും 23 വിദ്യാർത്ഥികൾ അർഹരായി. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യ മന്ത്രിയിൽ നിന്നും പ്രശംസാപത്രവും സ്കോളർഷിപ്പ് തുകയായ ഒരുലക്ഷം രൂപയും വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ എണ്ണം സ്കോളർഷിപ്പ് കരസ്ഥമാക്കിയ കോളേജുകളിൽ ഒന്നായി പാലാ സെൻറ് തോമസ്. 2020-21 അക്കാദമിക് വർഷം ബിരുദത്തിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് ലഭിച്ചത്. അവാർഡിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് സ്കോളർഷിപ്പ് നോഡൽ ഓഫീസർ ശ്രീ. ജോജി അലക്സ് എന്നിവർ അഭിനന്ദിച്ചു.
സി. എം. സ്കോളർഷിപ്പ് പാലാ സെൻറ് തോമസ് കോളേജിന് ഉജ്ജലനേട്ടം
Date: