പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കന്ററി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി. പ്രമുഖ ജേർണലിസ്റ്റും സംവിധായകനും നിർമ്മാതാവും ഫോട്ടോഗ്രാഫറുമായ ഷാജു ജോൺ ക്ലാപ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ‘വൂണ്ടഡ് ഹിൽസ്’ (the Wounded Hills’) എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച് സംവിധായകൻ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി.
എസ്.എം.വി. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് പ്രവർത്തിപ്പിക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പാണ് മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖലയുടെ ഭാഗമായി പനച്ചികപ്പാറയിൽ പുഴമാപിനി നിരീക്ഷിക്കുന്നത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ജോൺസൺ ചെറുവള്ളി, മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ, മേരിഗിരി ഐ. എച്ച്.എം. ആശുപത്രി പൊതുജനാരോഗ്യവിഭാഗം മേധാവി സിസ്റ്റർ സബിത എം.എം.എസ്., മീനച്ചിൽ നദീസംരക്ഷണസമിതി ഫീൽഡ് ഓർഗനൈസർ രജിത് രാജു, വി.എം.അബ്ദുള്ളാഖാൻ, അദ്ധ്യാപക കോ-ഓർഡിനേറ്റർ ശ്രീജ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision