ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു

Date:

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യനിർമ്മാർജനം, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ ശുചീകരണം, ഭവന സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശമുയർത്തിക്കൊണ്ട് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് അതിർത്തിയായ ആനയിളപ്പ് മുതൽ വഴിക്കടവ് വരെയുള്ള പ്രധാന പാതയുടെ ഇരുവശങ്ങളിലേയും മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഇതോടൊപ്പം ഭവന സന്ദർശനത്തിലൂടെ ബോധവൽക്കരണവും നടത്തിവരുന്നു.

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ഗ്രാമപഞ്ചായത്ത് കർശന നിയമനടപടിയും സ്വീകരിക്കും. വൃത്തിയാക്കിയ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബാനറുകളും സ്ഥാപിച്ചു തുടങ്ങി. മുഴുവൻ ഭവനങ്ങളിലും ബയോബിൻ തുടങ്ങിയിട്ടുള്ള മാലിന്യനിർമ്മാർജ്ജന ഉപാധികൾ നൽകും. കൂടുതൽ സ്ഥലങ്ങളിൽ മിനി എം സി എഫ് സ്ഥാപിക്കും.

ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് കെ സി ജെയിംസ്, വൈസ് പ്രസിഡന്റ് മാജി തോമസ്,മെമ്പർമാരായ അമ്മിണി തോമസ്, നജ്മ പരിക്കൊച്, ഹെഡ് ക്ലർക്ക് പത്മകുമാർ എ, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ്, തൊഴിലുറപ്പ് ഓവർസിയർ സുറുമി പി എച്ച്, ഹരിത കേരളം കോഡിനേറ്റർ ശരത് ചന്ദ്രൻ,പി മുരുകൻ,കെ കെ പരിക്കൊച്,ഷൈജു ജോസഫ്, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയർ നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...