കോട്ടയം: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച് ഐഎഎസ് നേടിയ സ്മിതാ സാബുവിനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് അഭിനന്ദിച്ചു.
കഠിനാധ്വാനത്തിലൂടെയും അചഞ്ചലമായ ലക്ഷ്യബോധത്തിലൂടെയും സ്മിത കൈവരിച്ച ഈ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നു കയറാൻ ആഗ്രഹിക്കുന്ന നിരവധി യുവതീയുവാക്കൾക്ക് സ്മിതയുടെ വിജയം വലിയൊരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













