പാലക്കാട് കുളപ്പുള്ളിയിൽ കയറ്റിറക്ക് യന്ത്രത്തിന് എതിരായ കുടിൽകെട്ടി സമരത്തിൽ വിശദീകരണവുമായി സിഐടിയു. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് സിമന്റ് ലോഡ് ഇറക്കുന്നതാണ് തടഞ്ഞതെന്നാണ് സിഐടിയു പ്രതികരണം. യന്ത്രത്തിൽ നിന്ന് സിമന്റ് ചാക്കുകൾ തൊഴിലാളികൾ തലച്ചുമടായി മാറ്റുന്ന ദൃശ്യങ്ങൾ സിഐടിയു പുറത്തുവിട്ടു. യന്ത്രത്തിനെതിരായിട്ടല്ല സമരമെന്ന് സിഐടിയു നേതാക്കൾ പറയുന്നു. കയറ്റിറക്ക് യന്ത്രം തള്ളി മാറ്റാൻ തന്നെ കുറച്ചധികം തൊഴിലാളികളുടെ ശ്രമം വേണമെന്ന് നേതാക്കൾ പറയുന്നു. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തിവരികയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular