കോട്ടയം: പ്രണയക്കെണി, പ്രണയച്ചതി വിഷയങ്ങൾ പ്രതിരോധിക്കുന്നതിൽ കത്തോലിക്കാ സഭാനേതൃത്വം വേണ്ടത്ര താത്പര്യമെടുക്കുന്നില്ലെന്ന മട്ടിൽ ചില ഗ്രൂപ്പുകൾ നടത്തുന്നതു വ്യാജപ്രചാരണമെന്ന് സീറോമലബാർ സഭ സിനഡ് സെക്രട്ടറിയും തലശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി. ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കെസിബിസിയും വിവിധ രൂപതകളും കൃത്യവും കാര്യക്ഷമവുമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം ഇത്തരം കെ ണികളിൽ വീണ നിരവധി പെൺകുട്ടികളെ രക്ഷിച്ചെടുക്കാനും സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു പെൺകുട്ടികളുടെയും കുടും ബങ്ങളുടെയും സ്വകാര്യതയും ഭാവിയും പരിഗണിച്ചു പബ്ലിസിറ്റി കൊടുക്കാറില്ല. എന്നാൽ, എവിടെയെങ്കിലും ഇത്തരമൊരു വിഷയത്തിൽ ഇടപെട്ടാൽ ഉടനെ സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും അതു പ്രചരിപ്പിക്കുകയും തങ്ങളാണ് രക്ഷിച്ചതെന്നു കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ചില സംഘടനകളാണ് സഭ ഒന്നും ചെയ്യുന്നില്ലെന്ന വ്യാജപ്രചാരണത്തിനു പിന്നി ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭാംഗങ്ങളുടെ രക്ഷകർ തങ്ങളാണെന്നു സ്ഥാപിക്കാനാണ് ഇത്തരം പ്രചാര വേലയുമായി ഇക്കൂട്ടർ രംഗത്തുവരുന്നത്. പെൺകുട്ടികളുടെ ഭാവിയെക്കുറിച്ചുപോലും ചിന്തയില്ലാതെയാണ് ഇത്തരം സംഭവങ്ങൾ ചിലർ പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision