സിറിയയിലും ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷ മേഖലയിലും യുദ്ധക്കെടുതിയാല്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ (എ.സി.എന്‍) കൊറിയന്‍ വിഭാഗം.
ക്രിസ്തുമസിനോട് അനുബന്ധിച്ച് “2023 അഡ്വെന്റ് ആന്‍ഡ് ക്രിസ്മസ് ക്യാമ്പയിന്‍” എന്ന പേരിലാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍ 3നാണ് ധ നസമാഹരണ ക്യാമ്പയിന്‍ നടക്കുക. സിറിയയിലെ ഡമാസ്കസിലെ സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ ദി ഫാമിലി ഹൗസ് സൂപ്പ് കിച്ചണ്‍ സംഘടിപ്പിക്കുന്ന ‘എ ബൈറ്റ് ഓഫ് ലവ് പ്രോജക്റ്റ്’ലേക്കാണ് തുകയുടെ ഒരു ഭാഗം കൈമാറുകയെന്ന് എ.സി.എന്‍ കൊറിയ അറിയിച്ചു.
രാജ്യത്തെ അതിശക്തമായ പണപ്പെരുപ്പത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. 2011-ല്‍ സര്‍ക്കാരില്‍ നവീകരണം വേണമെന്ന ആവശ്യവുമായി നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ജനസംഖ്യയുടെ പകുതിയോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision