ക്രിസ്മസ് തിരുപ്പിറവിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ തുടക്കമായി. കടനാട് എസ്.എം.വൈ.എം. യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ നക്ഷത്രം ഉയർത്തി ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പള്ളിയും പരിസരവും അലങ്കരിക്കുന്നതിന്റെ ആദ്യ പടിയായാണ് വലിയ നക്ഷത്രം സ്ഥാപിച്ചത്. ക്രിസ്മസ് ആഘോഷങ്ങളെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങുന്നതിന്റെ സൂചനയാണിത്.












