ക്രിസ്മസ് ഛിന്നഗ്രഹമെന്ന വിളിപ്പേരുള്ള ചെറുഗ്രഹം ഭൂമിയോട് അടുക്കുന്നതായി റിപ്പോർട്ടുകൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് (ESA) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രത്തോളം വലുപ്പം വരുന്ന ഈ ഛിന്നഗ്രഹം ‘2015 RN 35’ എന്നും അറിയപ്പെടുന്നു. 2015 സെപ്റ്റംബർ 9 നാണ് ആദ്യമായി ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഇത് മണിക്കൂറിൽ 21,276 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.