അരുവിത്തുറ:- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു.
മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ വച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
കരോൾ ഗാനങ്ങൾ, ഡാൻസ്., ക്രിസ്തുമസ് സന്ദേശം തുടങ്ങി വിവിധ പരിപാടികൾ നടത്തപ്പെട്ടു. ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കേക്കു വിതരണവും നടന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision