കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ക്രിസ്മസിനോട നുബന്ധിച്ച് ക്രിസ്മസ് വിളംബര സന്ദേശം പങ്കുവെച്ചുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് കരോൾ നടത്തി. ജാതി -മത-ഭേദമന്യേ എല്ലാ ഭവനങ്ങളും സന്ദർശിച്ച് പിറവിയുടെ സന്ദേശം പങ്കു വെച്ചുകൊണ്ട് ക്രിസ്മസ് കരോൾ ആഘോഷമാക്കി മാറ്റി ,ക്രിസ്മസിന് മുന്നോടിയായി നടത്തിയ കരോൾ എല്ലാവർക്കും പുത്തൻ ഉണർവ്വ് നല്കി.
കോവിഡിന്റെ ഇടവേളക്ക് ശേഷം നടത്തിയ കരോൾ ഇടവക മുഴുവൻ ആഘോഷമാക്കി മാറ്റി. ഉണ്ണീശോയേയും വഹിച്ചുകൊണ്ട് എല്ലാ ഭവനങ്ങളിലും പ്രാർത്ഥന നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. ക്രിസ്മസ് കരോൾ ഇരുപതാം തീയതി | ചൊവ്വാഴ്ച ഇടവകയിലെ എല്ലാ വാർഡുകളിലും സന്ദർശനം നടത്തി സമാപിച്ചു .
വികാരി ഫാ. സ്കറിയ വേകത്താനം , കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ജസ്റ്റിൻ മനപ്പുറത്ത്, ജോഫിൻ തെക്കും ച്ചേരിൽ, സിജു കോഴിക്കോട്ട്, ജോയൽ ആമിക്കാട്ട്, സാവിയോ പാതിരിയിൽ, ബിജോ മൈലക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision