വൈദികനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം
മുട്ടുചിറ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം അപലപിച്ചു. മുഴുവന്‍ കുറ്റവാളികളെയും എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും മുട്ടുചിറ ഫൊറോനയിലെ ഏഴുപള്ളികളില്‍ നിന്നുള്ള വൈദികരുടെയും അത്മായ പ്രതിനിധികളുടെയും സമ്മേളനം പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുട്ടുചിറ ഫൊറോന വികാരി വെരി റവ. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാത്തിമാപുരം പള്ളി വികാരി ഫാ. മാത്യു തേവര്‍കുന്നേല്‍, ജയ്ഗിരി പള്ളി വികാരി ഫാ. മാത്യു വാഴയ്ക്കപ്പാറയില്‍, മലപ്പുറം പള്ളി വികാരി ഫാ. തോമസ് ചില്ലയ്ക്കല്‍, വാലാച്ചിറ പള്ളി വികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, അല്‍ഫോന്‍സാപുരം പള്ളി വികാരി ഫാ. ജോണ്‍ ചാവേലില്‍, മുട്ടുചിറ ഫൊറോന അസി. വികാരിമാരായ ഫാ. ജോര്‍ജ്ജ് കൊട്ടാരത്തില്‍, ഫാ. മാത്യു വാഴചാരിക്കല്‍, ഫാ. ജോസഫ് ചെങ്ങഴശ്ശേരില്‍, മുട്ടുചിറ ഇടവക പ്രതിനിധി യോഗം സെക്രട്ടറി ജോയി കക്കാട്ടില്‍ എന്നിവരും കാഞ്ഞിരത്താനം, ജയ്ഗിരി, ഫാത്തിമാപുരം, അല്‍ഫോന്‍സാപുരം, മലപ്പുറം, വാലാച്ചിറ ഇടവക പ്രതിനിധികളും പ്രസംഗിച്ചു.