ഈസ്റ്റർ ഈശോമിശിഹായുടെ തിരുവുത്ഥാനത്തിന്റെ പുണ്യ സ്മരണ ആചരിക്കുന്ന ദിനമാണ്. പീഡാനുഭവ വഴികളിലൂടെ കടന്നുപോയി കുരിശുമരണം വരിച്ച ഈശോ, മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റത്തിന്റെ ആനന്ദവും ആഹ്ലാദവും ആഘോഷിക്കുന്ന
സുദിനമാണിത്. മരണത്തെ പരാജയപ്പെടുത്തി മൂന്നാം നാൾ ഉത്ഥാനം ചെയ്ത ഈശോയുടെ ഉയർപ്പാണ് ക്രൈസ്തവ സഭയുടെ വിശ്വാസത്തിൻറെ അടിസ്ഥാനം. തങ്ങളുടെ ജീവിതത്തിൽ പീഡനങ്ങളും കഷ്ടപ്പാടുകളും ഒന്നിന്റെയും അവസാനം അല്ലെന്നും എല്ലാം നിത്യജീവിതത്തിലേക്കുള്ള
മുതൽക്കൂട്ടുകളാണ് എന്നും ഒരു ക്രൈസ്തവ വിശ്വാസി തിരിച്ചറിഞ്ഞ് ഏറ്റുപറയുന്ന പുണ്യപ്പെട്ട ദിവസം കൂടിയാണ് ഈസ്റ്റർ . പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അടയാളം കൂടിയാണ്
ഈ ആചരണങ്ങൾ. ഈസ്റ്റർ ഒരു ക്രിസ്ത്യാനിക്ക് സന്തോഷത്തിന്റെയും പ്രത്യാശയുടെയും തിരുനാളാണ്. എല്ലാവർക്കും ഈസ്റ്റർ മംഗളങ്ങൾ