ഈശോയുടെ തിരുകുരിശിലെ തിരുമരണത്തിന്റെ പൂജ്യസ്മരണ പുതുക്കുന്ന ദുഃഖവെള്ളി ക്രൈസ്തവ സഭ ഇന്ന് ആചരിക്കുന്നു. കാൽവരിയിൽ ലോകം മുഴുവനും വേണ്ടി പാപപരിഹാരത്തിനായി
കുരിശിലേറ്റപ്പെട്ടവന്റെ ഓർമ്മ ദിനമാണ് ദു:ഖവെള്ളി. പീഡാനുഭവ യാത്രയിൽ ആത്മനാ പങ്കുകൊണ്ട് ക്രൈസ്തവസഭ ദുഃഖവെള്ളി ആചരിക്കുന്നു. ഇന്ന് ദേവാലയങ്ങളിൽ പീഡാനുഭവ
സ്മരണയുടെ തിരുക്കർമ്മങ്ങൾ നടത്തുകയും കുരിശിൻറെ വഴി ആഘോഷമായി നടത്തി ഈശോ കടന്നുപോയ പീഡാനുഭവ വഴികളെ ധ്യാനിച്ച് മനസ്സിലുറപ്പിക്കുകയും ചെയ്യുന്ന ദിനമാണ്. തങ്ങളുടെ
പാപവഴികളെ കുറിച്ച് അനുതപിച്ച് തങ്ങൾക്കുവേണ്ടി മരിച്ചവനെ സ്നേഹിച്ച് ആരാധിക്കുന്ന പുണ്യ ദിനത്തിന്റെ അനുഗ്രഹങ്ങൾ ആശംസിക്കുന്നു