ഈശോമിശിഹാ തൻറെ പീഡാനുഭവത്തിന് ഒരുക്കമായി ശിഷ്യന്മാരോടൊത്ത് പെസഹാചരിച്ചതിൻ്റെ ഓർമ്മയായ പെസഹാവ്യാഴം ക്രൈസ്തവർ ഇന്ന് ആചരിക്കുന്നു. പരിശുദ്ധ കുർബാനയുടെ
സ്ഥാപനവും പൗരോഹിത്യത്തിന്റെ സ്ഥാപനവും ആചരിക്കുന്ന പുണ്യസുദിനവുമാണിന്ന്. ഈ ഓർമ്മ ആചരിക്കുന്ന ക്രൈസ്തവവർ ദേവാലയങ്ങളിൽ ആഘോഷമായ പരിശുദ്ധ കുർബാനയും
ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മയായി കാലു കഴുകൽ ശുശ്രൂഷയും കുടുംബങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തി തങ്ങളുടെ വിശ്വാസം ആഘോഷിക്കുകയും
പ്രഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. ഏവർക്കും പെസഹാതിരുനാളിന്റെ അനുഗ്രഹനങ്ങൾ ആശംസിക്കുന്നു.