പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നു തട്ടിക്കൊണ്ടുപോയ ഇരുപത്തിയൊന്നുകാരിയായ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ നവംബറിൽ വീട്ടിൽ നിന്ന് കാണാതായ മോണിക്ക ജെന്നിഫറാണ് മതമൌലികവാദികളുടെ ഇരയായിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതാപിതാക്കളുടെ സമ്മതമില്ലാതെയുള്ള കോടതി വിവാഹങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ പെൺകുട്ടികൾ സുരക്ഷിതരല്ലായെന്നു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനായ ഇമ്രാൻ അമാനത്ത് പറഞ്ഞു.
ചില തീവ്രവാദികൾ ഈ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇസ്ലാമിക ശരീഅത്തു നിയമത്തെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












