വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്‌ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ. ആക്രമണം
ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യൻ സെമിത്തേരിക്കും കേടുപാടുകൾ വരുത്തിയെന്നും ക്രിസ്ത്യൻ സമൂഹത്തിനെ നേരിട്ടു ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്റെ ഭാഗമാണിതെന്ന്
കരുതുന്നതായും പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ദേവാലയത്തിനും സെമിത്തേരിയ്ക്കും നേരെ ആക്രമണമുണ്ടായത്. അഗ്നിയ്ക്കിരയാക്കുവാനായിരിന്നു ശ്രമം.