ആഭ്യന്തരയുദ്ധത്തിനു പിന്നാലെ വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സംഘടനകള്‍. മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കിയാണ് കാരിത്താസ് കൈത്താങ്ങ് നല്‍കുന്നത്.
ഭക്ഷണത്തിൻറെയും മരുന്നിന്റെയും പാർപ്പിടങ്ങളുടെയും അടിയന്തിരാവശ്യമുണ്ടെന്നും മുറിവേറ്റവരും ഭവനരഹിതരുമായ ആയിരക്കണക്കിനാളുകൾ വഴിയാധാരമായിരിക്കുകയാണെന്നും കാരിത്താസ് വെളിപ്പെടുത്തി. ഇവര്‍ക്ക് ഇടയില്‍ സംഘടന സഹായമെത്തിക്കുകയാണ്.