ക്വാരഘോഷ്; ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ.
അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന് ഇക്കഴിഞ്ഞ ദിവസമാണ് 9 വർഷം തികഞ്ഞത്. 2014 ഓഗസ്റ്റ് ആറാം തീയതി, കനത്ത ഷെല്ലിങ്ങിന്റെ ശബ്ദം കേട്ടാണ് 99% കത്തോലിക്ക വിശ്വാസികളുള്ള നഗരം പുലർച്ചെ ഉണരുന്നത്. അഞ്ചു വയസ് പ്രായമുണ്ടായിരുന്ന ഡേവിഡ് അഡീബ് എന്നൊരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് ആ സമയത്ത് മരണമടഞ്ഞത്.
ആ കുഞ്ഞിന്റെ ശരീരം ചിന്നി ചിതറി പോയതിനാൽ കാലിന്റെയും, ശിരസ്സിന്റെയും ഏതാനും ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്ന് അമ്മയായ ദുഹാ സാബ വെളിപ്പെടുത്തൽ നടത്തി. ഈ അക്രമത്തിൽ തന്നെ 9 വയസ്സ് ഉണ്ടായിരുന്ന ഡേവിഡ് അഡീബിന്റെ ബന്ധു മിലാത് മാസനും കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂൾ ഇതേ വർഷം രണ്ടു മാസങ്ങൾക്കു മുമ്പ് തീവ്രവാദികൾ പിടിച്ചെടുത്തിരുന്നു. നഗരത്തിൽ തീവ്രവാദികൾ കടന്നു കയറിയതിന് പിന്നാലെ ആളുകൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപ്പാടിലായിരുന്നു.
കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സാവധാനം സമീപ പ്രദേശങ്ങളിലേക്ക് അവർ പലായനം ആരംഭിച്ചു. മൊസൂളിൽ തീവ്രവാദികൾ നിന്നും രക്ഷ തേടി ക്വാരഘോഷിൽ എത്തിയവർ തീവ്രവാദികളുടെ ക്രൂരതകൾ വെളിപ്പെടുത്തിയത് ക്വാരഘോഷിലെ ആളുകളെ വലിയതോതിൽ ഭയപ്പെടുത്തിയിരുന്നു. ഇർബിലിലേയ്ക്കുളള പാതയിൽ ആളുകൾ കൂടി നിന്നിരുന്നതിനാൽ അറുപതിനായിരത്തോളം വരുന്ന നഗരത്തിലെ ആളുകൾക്ക് വാഹനത്തിൽ യാത്ര ചെയ്യുക എന്നത് അപ്രാപ്യമായി മാറി. പ്രായമായവർ ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് ശേഷം നഗരത്തിൽ അവശേഷിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision