ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്.

ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കുന്നതിനും, ക്രിസ്ത്യന്‍ സമൂഹവുമായുള്ള തുറന്ന സംവാദത്തിനും, ജെറുസലേമിലെ വിവിധ സഭാ പ്രതിനിധികളും പോലീസുമായുള്ള ബന്ധവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേല്‍ പോലീസ് ക്രിസ്ത്യന്‍ നേതാക്കളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കിടയിലായിരുന്നു ഈ വാഗ്ദാനം.
ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാന്റെ നേതൃത്വത്തില്‍ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ച തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണെന്നും പോലീസും ക്രിസ്ത്യന്‍ നേതാക്കളുമായുള്ള പരസ്പര സഹകരണം തങ്ങളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ ഒന്നാണെന്നും ടര്‍ജ്മാന്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision