ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് എം.വി ഗോവിന്ദൻ; പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്

Date:

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി.

സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം തയാറാകണം. ഈ നാട്ടിൽ വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊ ക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാകില്ലെന്ന സത്യം മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നു പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡ യറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്ര ഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ബെന്നി ആന്റ ണി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....

കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി

രാമപുരം : മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ അയോഗ്യത ശരി...