ലൗകികമാകാതെ ലോകത്തിലേക്ക് സുവിശേഷം കൊണ്ടുവരാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം വിശ്വാസികളെ ഓർമ്മിപ്പിച്ചത്. “ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയക്കുന്നു” എന്ന തിരുവചനഭാഗത്തെ അടിസ്ഥാനമാക്കി ആയിരുന്നു പാപ്പാ സംസാരിച്ചത്.
“സഭയെ സംബന്ധിച്ചിടത്തോളം, ലൗകികതയിലേക്ക് വീഴുക എന്നത് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്. ലോകം നമ്മെ ശ്രദ്ധിക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പല ക്രൈസ്തവരും ചിന്തിക്കുന്നു; എന്നാൽ അത് തെറ്റാണ്. എളിമയുള്ളവരായിരിക്കാനാണ് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത്. സൗമ്യതയുള്ളവരായിരിക്കാനും തെറ്റുകളിൽ നിന്ന് അകന്നിരിക്കാനും ത്യാഗത്തിന് വിധേയരാകാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. സൗമ്യത, നിഷ്കളങ്കത, സമർപ്പണം, ആർദ്രത എന്നീ ഗുണങ്ങളെയാണ് കുഞ്ഞാട് പ്രതിനിധീകരിക്കുന്നത്. അവൻ – ഇടയൻ, തന്റെ കുഞ്ഞാടുകളെ തിരിച്ചറിയുകയും ചെന്നായ്ക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും” – പാപ്പാ വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision