ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ

Date:

2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. അനുദിനം അഭൂതപൂർവമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോമിലെ അന്തോണിയാനും സർവകലാശാലയിലെ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വലിറ്റിയും, അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റി ഓഫ് തെസ്സലോനിക്കിയിലെ ഓർത്തഡോക്സ് ദൈവശാസ്ത്ര വിഭാഗവും സംയുക്തമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. നരവംശശാസ്ത്രപരമായ മാറ്റത്തിന്റെ കാലത്ത്, കത്തോലിക്കരും, ഓർത്തോഡോക്സുകാരും തമ്മിലുള്ള മൂർത്തമായ സഹകരണത്തിന്റെ അതുല്യമായ അനുഭവം സമ്മാനിക്കുന്ന ഈ സിമ്പോസിയത്തിന്റെ സംഘടകരെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ എടുത്തു പറയുന്നു. നരവംശശാസ്ത്രപരിവർത്തനം ഇന്ന് ഒരു വിപ്ലവമായി മാറിയിരിക്കുന്നുവെന്നും, ഇവ മാനുഷികജീവിതത്തെ ഒരു പുനർവിചിന്തനത്തിലേക്കു നയിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, സൃഷ്ടിയിലുടനീളം മനുഷ്യന്റെ സവിശേഷത, മറ്റ് മൃഗങ്ങളുമായുള്ള ബന്ധത്തിൽ അവന്റെ സവിശേഷത, യന്ത്രങ്ങളുമായുള്ള ബന്ധം എന്നിവ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതായും പാപ്പാ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...