അഗസ്റ്റീനിയൻ അസംപ്‌ഷൻ സഭാ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകന്റെ ഉദ്ബോധനങ്ങളനുസരിച്ച് സേവനം തുടരുവാൻ ആഹ്വാനം ചെയ്തു.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജനറൽ ചാപ്റ്ററിന്റെ അവസരത്തിൽ റോമിൽ ഒത്തുകൂടിയ അഗസ്റ്റീനിയന് അസംപ്‌ഷൻ സഭാവൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ഈ സന്ന്യാസസഭയുടെ സ്ഥാപകൻ വന്ദ്യനായ എമ്മാനുവേൽ ദൽസോണിന്റെ കാരിസം അനുസരിച്ച് മുന്നോട്ടുപോകാനും, അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ അനുസരിച്ച് ക്രിസ്തുവിനെയും, പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക എന്ന മൂന്നു നിയോഗങ്ങൾ അനുവർത്തിച്ച് ജീവിക്കാനും ആഹ്വാനം ചെയ്തു.
ജൂൺ 22 വ്യാഴാഴ്ച അഗസ്റ്റീനിയൻ സഭയിലെ പ്രതിനിധികളോട് സംസാരിക്കവെ, അവരുടെ സമൂഹം ആരംഭകാലം മുതലേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന, തീർത്ഥാടന കാര്യങ്ങളുമായി ബന്ധപ്പെട്ട അജപാലനദൗത്യം, മാധ്യമമേഖലയിലെ പ്രവർത്തനങ്ങൾ, കിഴക്കൻ രാജ്യങ്ങളിലേക്കുള്ള മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ക്രൈസ്തവസാന്നിധ്യം പ്രതിസന്ധി നേരിടുന്ന വിശുദ്ധ നാട്ടിൽ അഗസ്റ്റീനിയൻ വൈദികരുടെ സാന്നിധ്യമുള്ളതും ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണമധ്യേ അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision