പെറുവില്‍ നാല്‍പ്പത്തിയാറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം,
പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാല്‍പ്പത്തിയാറോളം പുല്‍ക്കൂടുകളുടെ പ്രദര്‍ശനമാണ് പരിപാടിയുടെ പ്രധാനഭാഗം. സെറാമിക്സ്, സ്റ്റോണ്‍ സ്കള്‍പ്ച്ചര്‍, മരത്തിലെ കൊത്തുപണി, അള്‍ത്താര വസ്തുക്കള്‍, ലോഹങ്ങള്‍, തുണി, തുന്നല്‍പ്പണി, പ്രകൃതിയില്‍ നിന്നുള്ള നാരുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ വ്യത്യസ്തമായ രീതിയില്‍ വിവിധ കലാകാരന്മാര് നിര്‍മ്മിച്ചിട്ടുള്ള പുല്‍ക്കൂടുകളാണ് പ്രദര്ശിപ്പിക്കുകയെന്ന് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അംഗമായ തബാട്ടാ മാട്ടോസ് എ.സി.ഐ പ്രെന്‍സാക്ക് നല്കിയ പ്രസ്താവനയില്‍ പറയുന്നു. പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കാണിച്ചുതരുന്ന മനോഹരമായ തിരുപ്പിറവി ദൃശ്യങ്ങളുള്ള പ്രദര്‍ശനം കാണുവാന്‍ ഏവരെയും ക്ഷണിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.പെറുവിലെ കരകൗശല വിദഗ്ദരെ തുറന്നുകാട്ടുക, വിവിധ ആചാരങ്ങളും, പാരമ്പര്യങ്ങളും എങ്ങനെയാണ് തിരുപ്പിറവി ദൃശ്യങ്ങളില്‍ സമന്വയിപ്പിച്ചിരിക്കുന്നതെന്ന് കാണിക്കുക എന്നീ ലക്ഷ്യങ്ങളും മത്സരത്തിന് പിന്നിലുണ്ടെന്ന് മാട്ടോസ് ചൂണ്ടിക്കാട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision