ചൂണ്ടച്ചേരി: ചുണ്ടച്ചേരി സെന്റ് ജോസഫ് ഇടവക ദേവാലയ കൂദാശയുടെ സുവർണ്ണജൂബിലി ആഘോഷം സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തോട് അനുവദിച്ചു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വി.കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇടവകയിൽ മുൻപു സേവനം ചെയ്ത വൈദികരും ഇടവയിൽ നിന്നുള്ള വൈദികരും സഹകാർമികരായി. സാമൂഹ്യതിന്മകളെ തോൽപിക്കാൻ എല്ലാവരും വിശുദ്ധ യൗസേപ്പിനെപോലെ കരുത്തുനേടണമെന്നും ഇതിനായി ദൈവത്തിന്റെ കരം പിടിച്ചു നടക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വലിയൊരു സർവകലാശാലപോലെ ചൂണ്ടച്ചേരി വിദ്യാഭ്യാസ സേവനരംഗത്തു വളർന്നെന്നും ഇനിയും കൂടുതൽ മികവ് നേടണമെന്നും ബിഷപ് ആശംസിച്ചു.വികാരി ഫാ. ഡോ. തോമസ് കാലാച്ചിറയിൽ, ഫാ.കുര്യാക്കോസ് വട്ട മുകുളേൽ,ഫാ. കുര്യാക്കോസ് മൂഴയിൽ, ഫാ. ജയിംസ് പൊരുന്നോലിൽ, ഫാ.മാത്യു മഠത്തിശേരിൽ സിഎംഎഫ്, ഫാ. ജോർജ് ആറ്റുചാലിൽ സിഎസ്ടി, ഫാ. തോമസ് കിഴക്കേൽ, ഫാ. ജേക്കബ് ആറ്റുചാലിൽ സിഎംഎഫ്, ഫാ. ബിജോ വടക്കേത്തലയ്ക്കൽ എംഎസ്ടി എന്നിവർ സഹകാർമികരായി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവകമധ്യസ്ഥനായ മാർയൗസേപ്പിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാനതിരുനാൾ ഇന്ന് (ഞായർ) ഇടവകയിൽ ആഘോഷിക്കും. വൈകിട്ടു 4.30 നു ആഘോഷമായ തിരുനാൾ കുർബാനയും തുടർന്നു തിരുനാൾ പ്രദക്ഷിണവുമുണ്ടാകും. മരിച്ചവരുടെ ഓർമ്മത്തിരുനാൾ നാളെ ആചരിക്കും. ഇടവക തിരുനാളിനു നേരത്തെ വികാരി ഫാ.ഡോ.തോമസ് കാലാച്ചിറയിൽ കൊടിയേറ്റി. കഴിഞ്ഞ 22 മുതൽ വിവിധ ആഘോഷങ്ങളോടെയും തിരുകർമ്മങ്ങളോടെയുമായിരുന്നു ഇടവക തിരുനാൾ ആചരണം.
ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇടവക കൂദാശയുടെ സൂവർണ്ണ ജൂബിലി സമാപനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വി.കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കുന്നു. സഹകാർമികരായ വികാരി ഫാ. ഡോ.തോമസ് കാലാച്ചിറയിൽ, ഫാ.കുര്യാക്കോസ് വട്ടമുകുളേൽ,ഫാ. കുര്യാക്കോസ് മൂഴയിൽ, ഫാ. ജയിംസ് പൊരുന്നോലിൽ, ഫാ.മാത്യു മഠത്തിശേരിൽ സിഎംഎഫ്, ഫാ. ജോർജ് ആറ്റുചാലിൽ സിഎസ്ടി, ഫാ. തോമസ് കിഴക്കേൽ, ഫാ. ജേക്കബ് ആറ്റുചാലിൽ സിഎംഎഫ്, ഫാ. ബിജോ വടക്കേത്തലയ്ക്കൽ എംഎസ്ടി എന്നിവർ സമീപം.