ചൂണ്ടച്ചേരി സെന്റ് ജോസഫ് സൺഡേ സ്കൂളിൽ 2022-2023 വിശ്വാസോത്സവ സമാപനവും, വാർഷികാഘോഷവും

Date:

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സെന്റ് ജോസഫ് സൺഡേ സ്കൂളിൽ 6 ദിവസം നീണ്ടുനിന്ന വിശ്വാസോത്സവത്തിന്റെ സമാപന സമ്മേളനവും, വാർഷികാഘോഷവും 15-04-2023 ഇന്ന് നടത്തപ്പെട്ടു.

രാവിലെ 11:00 AM ന് ആരംഭിച്ച വാർഷിക യോഗത്തിൽ സൺഡേ സ്കൂൾ ഡയറക്ടർ റവ.ഡോ.തോമസ് കാലാച്ചിറയിൽ അധ്യക്ഷത വഹിച്ചു റവ.ഡോ.ജോസഫ് അരിമറ്റം ഉദ്ഘാടനം ചെയ്തു.
സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെയ്സൺ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും, റവ.സി.ആൻസ് മുളയോലിക്കൽ FCC വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സൺഡേ സ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും, മാതാപിതാക്കളും യോഗത്തിൽ പങ്കുചേർന്നു.

യോഗത്തിനുശേഷംവാർഷിക ദിനത്തോടനുബന്ധിച്ച്, ലളിതഗാനം, ആക്ഷൻ സോങ്, സുറിയാനി സംഗീത ആലാപനം, ബൈബിൾ ദൃശ്യാവിഷ്കരണം തുടങ്ങി,കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

തുടർന്ന്,അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രൊഫിഷൻസി പ്രൈസുകളും, സ്കോളർഷിപ്പുകളും,CML രൂപതാ തല,വിശ്വാസോത്സവ ഗ്രൂപ്പ് തല മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു. സൺഡേസ്കൂൾ സ്റ്റാഫ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ജോസ് പി ജോബി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. 12:45 ന് ഉച്ചഭക്ഷണത്തോടുകൂടി പ്രവർത്തനങ്ങൾ സമാപിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...