പാലാ : 100 ശതമാനം കുട്ടികളും ജോബ് പ്ലേസ്മെന്റ് ലഭ്യമാക്കി വീണ്ടും ചരിത്രം കുറിച്ച് ചൂണ്ടച്ചേരി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജ് . 84 കുട്ടികളും പ്ലേസ്‌മെന്റും ഏറ്റവും നല്ല ഉയർന്ന 3,60,000 രൂപ ഒരു വർഷം എന്ന നിലയിൽ ഉന്നതമായ ലക്ഷ്യം വീണ്ടും സ്വന്തമാക്കിയത്തിന്റെ സന്തോഷത്തിലാണ് മാനേജ്മെന്റും , കുട്ടികളും , കുട്ടികളുടെ മാതാപിതാക്കളും .
ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പ്ലേസ്മെന്റ് ലഭിച്ചത് എന്നത് കോളേജ് മാനേജ്മെന്റ് കുട്ടികൾക്കു നൽകുന്ന പരിശീലനത്തിന്റെയും , സാധ്യതകളുടെയും വലിയ തെളിവാണ് . അഭിനന്ദനങ്ങളും , ആശംസകളും മാനേജ്മെന്റിനും കുട്ടികൾക്കും .