ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിപണി പിടിക്കാനൊരുങ്ങുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി.
ഇന്ത്യയിൽ തന്നെ ഉല്പാദനം തുടങ്ങാനുള്ള തീരുമാനവുമായാണ് ബിവൈഡി ഇന്ത്യയിലേക്ക് ഗ്രാൻഡ് എൻട്രി നടത്തുക. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. സർക്കാർ മൂന്ന് സ്ഥലങ്ങളാണ് കമ്പനിക്ക് തെരഞ്ഞെടുക്കാൻ നൽകിയത് എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.