റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ടാങ്കർ കപ്പലിന് തെക്കൻ ചൈനാ കടലിൽ വച്ച് ദിശാമാറ്റം. മോസ്കോയിൽ നിന്നുള്ള ഓയിൽ വാങ്ങൽ ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യ കപ്പൽ ചൈനയിലേക്ക് പോകാതെ യുടേൺ എടുത്തത്.
ദി അക്വാ ടൈറ്റൻ എന്ന ടാങ്കറാണ് ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് എത്തുന്നത്. മാർച്ച് 21ന് ദി അക്വാ ടൈറ്റൻ ന്യൂ മാംഗളൂരിലേക്ക് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മാസത്തിൽ ബാൾട്ടിക് കടലിൽ നിന്ന് ചരക്ക് നിറച്ച് പുറപ്പെട്ടതാണ് ദി അക്വാ ടൈറ്റൻ എന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വിശദമാക്കുന്നത്. ചൈനീസ് തുറമുഖമായ റിസ്ഹോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ ടാങ്കർ കപ്പൽ.
ചൈനീസ് തുറമുഖത്തേക്ക് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കപ്പൽ യുടേൺ എടുത്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് പച്ചക്കൊടി കാണിച്ചതിന് പിന്നാലെ റഷ്യൻ ഓയിലിന് ഇന്ത്യ അധികമായി വാങ്ങാൻ ആരംഭിച്ചിരുന്നു














