ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു
ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ
നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാർട്ട് കാലാവധി അവസാനിച്ചു. ഇതോടെ, ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിന് തുടക്കമാകുമോ എന്ന ആശങ്ക ആഗോള തലത്തിൽ ഉയരുന്നുണ്ട്.












