കോട്ടയം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സി.എം.എസ് കോളജ് എൻ.എസ്.എസ് യൂണിറ്റും ചേർന്ന് വിവിധ സ്ഥലങ്ങളിൽ ഫ്ളാഷ്മോബും തെരുവുനാടകവും നടത്തി. നാഗമ്പടത്ത് നടന്ന ബോധവത്കരണ പരിപാടി ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന മുഖ്യപ്രഭാഷണം നടത്തി. സി.എം.എസ് കോളജിൽ നടന്ന അവബോധന പരിപാടിയിൽ ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ ആഷ മോഹനൻ, കോളജ് പ്രിൻസിപ്പൽ അഞ്ജു ശോശാൻ ജോർജ് എന്നിവർ സംസാരിച്ചു.














