കുട്ടികളും കൃഷിയിലേക്ക്

Date:

പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചത് . ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കൃഷി വിജ്ഞാന സദസും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു . പഴയ കാല കാർഷിക തനിമ യിലേക്ക് തിരിച് വരണമെന്ന് ബിഷപ് പറഞ്ഞു. ആൺകുട്ടികൾ കൃഷിയിടം പരിചയമുള്ളവരും പെൺകുട്ടികൾ അടുക്കള പരിചയമുള്ളവരുമായി വളരണം. കൃഷി പ്രത്യാശ നൽകുന്നതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷതവഹിച്ചു.. പി.എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ,ഫാ.ജോർജ് പുല്ലു കാലായിൽ, ടോണി സണ്ണി, സിബി മാത്യു കണിയാംപടി, ഡാന്റിസ് കൂനാനിക്കൽ , മെർളി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ഹോർട്ടി കോർപ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് കാർഷിക സെമിനാർ നയിച്ചു. സ്കൂളുകൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ സാജൻ ഫ്രാൻസീസിനു നൽകി കൊണ്ട് ബിഷപ്പ് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...