കോതനല്ലൂര്‍: കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനാ കൂട്ടായ്മയുമായി ചേര്‍ന്ന് തെരുവിലെ മക്കള്‍ക്ക് പൊതിച്ചോര്‍ കൈമാറി. ജോയി മഞ്ഞക്കാലായുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ പൊതിച്ചോര്‍ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ പി.എം. വര്‍ഗീസ്, സ്‌കൗട്ട് മാസ്റ്റര്‍മാരായ ജിനു ജോര്‍ജ്, സീന ജോസ്, ഗൈഡ് ക്യാപ്റ്റന്മാരായ വി.ബിന്ദു, മേരി മിഷല്‍, സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതിച്ചോര്‍ വിതരണത്തില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യവുണ്ടായിരുന്നു. ഏല്ലാ ബുധനാഴ്ചകളിലും പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളികളാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
