കുട്ടികൾക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നവരാകുക – അഡ്വ ചാർളി പോൾ കൊച്ചി : മാതാപിതാക്കൾ മക്കൾക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നല്കിയാൽ അവർ ജീവിത വിജയം നേടുമെന്ന് ട്രെയ്നറും മെന്ററുമായ അഡ്വ. ചാർളി പോൾ പറഞ്ഞു. എറണാകുളം റാണി മാതാ പബ്ലിക് സ്ക്കൂളിൽ മാതാപിതാക്കൾക്കായി നടന്ന പോസിറ്റീവ് പാരന്റിംഗ് സെമിനാറിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ എന്തില്ല എന്നന്വേഷിക്കാതെ എന്തുണ്ട് എന്ന് കണ്ടെത്തി അവയെ പരിപോഷിപ്പിക്കണം. എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടെന്ന തോന്നൽ അവർക്കുണ്ടാകണം. വളരാനും വളർത്താനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി സുഹൃത്തുക്കളോടെന്നവണ്ണം പെരുമാറാൻ സാധിക്കണമെന്നും ചാർളി പോൾ തുടർന്നു പറഞ്ഞു. പ്രിൻസിപ്പാൾ റവ. സിസ്റ്റർ ജെസ് ലിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോട്ടോ മാറ്റർ : റാണി മാതാ പബ്ലിക് സ്ക്കൂളിൽ നടന്ന പോസിറ്റീവ് പാരന്റിംഗ് സെമിനാർ പ്രിൻസിപ്പാൾ റവ സിസ്റ്റർ ജെസ് ലിൻ ഉദ്ഘാടനം ചെയ്യുന്നു
