വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. റിഹാൻ, റിസ്വാൻ, സാബിർ
എന്നീ വിദ്യാർഥികളാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്. പൊഴുതന സ്കൂൾ മുതൽ വീട് വരെ വിദ്യാർത്ഥികളെ ആന ഓടിച്ചു. ഇരുചക്ര
വാഹന മടക്കം ആന നശിപ്പിച്ചു.