വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ ആദ്യ ലോക ശിശുദിനത്തോടനുബന്ധിച്ച് വിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാള്‍ ദിനമായ വത്തിക്കാനില്‍ ഒത്തുചേര്‍ന്നത് പതിനായിരക്കണക്കിന് കുരുന്നുകള്‍. വർണ്ണാഭമായ തൊപ്പികൾ ധരിച്ചു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് കുരുന്നുകളും മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നത്. വിശുദ്ധ കുർബാനയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഉൾപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിയോടെയാണ് കുട്ടികള്‍ക്ക് ഉള്ള തൻ്റെ പ്രസംഗം ആരംഭിച്ചത്.
“പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളേ, ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ നാം ഇവിടെയുണ്ട്. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു. “എന്നാൽ എത്ര ദൈവങ്ങളുണ്ട്?” ജനക്കൂട്ടം “ഒന്ന്” എന്ന് ഉത്തരം നൽകിയപ്പോൾ, ഉത്തരം നല്‍കിയതിന് മാർപാപ്പ അവരെ പ്രശംസിച്ചു. “നമ്മെ എല്ലാവരെയും സൃഷ്ടിച്ച, നമ്മെ വളരെയധികം സ്നേഹിക്കുന്ന” – നാം അവനോട് എങ്ങനെ പ്രാർത്ഥിക്കുന്നു എന്ന് കുട്ടികളോട് മാര്‍പാപ്പ ചോദിച്ചു. “ഞങ്ങളുടെ പിതാവേ” എന്നായിരിന്നു കുട്ടികളുടെ ഉത്തരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision