കടുത്തുരുത്തി: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ ആറു വയസുകാരന് അയല്വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. പിന്നാലെ ചാടിയ യുവാവ് കുട്ടിയെ രക്ഷിച്ചു.

കുട്ടിയുമായി യുവാവ് കയറില്‍ തൂങ്ങിക്കിടന്നാണ് രക്ഷകനായത്. ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റി രക്ഷിച്ചത്. ഇന്നലെ രാവിലെ ആറോടെ പെരുവ കുന്നപ്പിള്ളി വേലിയാങ്കരയിലാണ് സംഭവം. റെജി കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്കു ചാടുകയായിരുന്നു. വെള്ളത്തിലേക്കു താണ കുട്ടിയെ ഉയര്‍ത്തിയെടുത്ത് തൊട്ടിയുടെ കയറില്‍ പിടിച്ചുനിന്നാണ് യുവാവ് കുട്ടിയുടെ ജീവന് രക്ഷിച്ചത്.