വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കുകയാണ് പ്രധാന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ക്രെഡിറ്റ് തർക്കമായി കൊണ്ടു വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രെഡിറ്റ്
നാടിനാകെ ഉള്ളതാണ്. തങ്ങൾ ചെയ്തതിൻ്റെ ചാരിതാർഥ്യം ഉണ്ട്. കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല, കപ്പലോടുന്ന സ്ഥിതിയിലേക്ക് എത്തിയല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ കാര്യത്തിൽ കഴിഞ്ഞ 9 കൊല്ലം നിർണായകമായിരുന്നു. അതിൽ ഈ സർക്കാരും മുൻ സർക്കാരും എന്തല്ലാം ചെയ്തു എന്ന് വ്യക്തമാണ്. ക്രെഡിറ്റ് ജനങ്ങൾ അർഹിക്കുന്നവർക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.