നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്.
വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി. വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍
എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ തിരഞ്ഞടുപ്പ് കണ്വന്ഷന് നാളെ മുതല്‍ ആരംഭിക്കും.















