എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന്
അര്‍ഹത നേടാന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. വിദ്യാഭ്യാസ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലു
വിജയപൂര്‍വ്വം പിന്നിട്ട വിദ്യാര്‍ത്ഥികളുടേയും അവരെ അതിനായി സജ്ജരാക്കിയ അദ്ധ്യാപകരുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.