ലഹരി വിപത്തിനെതിരേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാർച്ച് 30ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ മാധ്യമ- വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു.
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ പ്രതിനിധികളായി സംസ്ഥാന പ്രസിഡന്റ്(ഇൻചാർജ്) ശ്രീ.ഷിബു കൂട്ടുംവാതുക്കൽ, ജനറൽ സെക്രട്ടറി ശ്രീ.മഹി പന്മന എന്നിവർ പങ്കെടുത്ത് , സംഘടനയുടെ നിർദേശങ്ങൾ ചർച്ചയിൽ അറിയിച്ചു.
കൂടാതെ 14 ജില്ലകളിലും ജെഎംഎ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന വിവരവും യോഗത്തിൽ അറിയിച്ചു.
ലഹരിവിപത്തിനെ ചെറുക്കാൻ ജെഎംഎ ജില്ലകമ്മറ്റികളിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചു ചീഫ് സെക്രട്ടറിയ്ക്ക് കൈമാറാൻ യോഗം നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.